ബംഗളൂരുവില്‍ വ്യോമസേന വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

single-img
19 February 2019

എയറോബാറ്റിക്‌സ് പരിശീലനത്തിനിടെ ബംഗളൂരുവില്‍ വ്യോമസേനയുടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. 11.30 ഓടെയാണ് നോര്‍ത്ത് ബംഗളൂരുവിലെ യേലഹങ്ക എയര്‍ബേസില്‍ അപകടമുണ്ടായത്. വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലുള്ള രണ്ട് സൂര്യ കിരണ്‍ എയര്‍ക്രാഫ്റ്റുകളാണ് പരിശീലനത്തിനിടെ കൂട്ടിയിടിച്ചത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെഹലങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടിലാണ് വീണത്. വിമാനാവശിഷ്ടങ്ങള്‍ പതിച്ച് ഒരു സാധാരണക്കാരന് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ 2019 മെഗാ ഷോയുടെ ഭാഗമായുള്ള പരിശീലനം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അപകടം.