കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

single-img
19 February 2019

ഒരിടവേളയ്ക്ക് ശേഷം ദിലീപ് നായകനാവുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തുകയാണ്. ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ്. എന്നാല്‍ ദിലീപ് ഈ ചിത്രത്തില്‍ നായകനായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ മറ്റൊരു താരമായ അജു വര്‍ഗീസ്.

‘നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണിത്. ബി. ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കഥ നായകനും മുന്‍പ് കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണ്. പിന്നീട് നായക വേഷത്തിലേക്ക് ദിലീപിനെ നിര്‍ദ്ദേശിക്കുന്നതും ലാല്‍ ആണ്. തുടക്കത്തില്‍ ‘നീതി’ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടു വച്ചിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റുകയാണ് ചെയ്തത്’. അജു തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.

സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.

View this post on Instagram

#കോടതി_സമക്ഷം_ബാലൻ_വക്കീൽ Lawyer perfect with a defect Fe ഹോളിവുഡിൽ Interstellar, Avengers, Titanic, The godfather, Captain America, Thor, Worldwar Z, Transformers, Kunfu Panda, Ironman തുടങ്ങിയ സിനിമകളുടെ വിതരണ നിർമ്മാണ കമ്പനിയായ Paramount pictures ന്റെ പാരന്റൽ കമ്പനിയും ഇന്ത്യയിൽ ക്വീൻ, ദൃശ്യം, പത്മാവദ്, അന്താദുൻ, അവൾ, ബാസാർ, ബാഗ് മിൽക ബാഗ്, ബോംബേ ടാക്കീസ്, ഗാങ്സ് ഓഫ് വാസെയ്പൂർ തുടങ്ങിയ ഒരു കൂട്ടം മികച്ച സിനിമകളുടെ നിർമ്മാണ കമ്പനിയുമായ Viacom18 Motion pictures നിർമിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കിൽ. ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലർ ആക്ഷൻ എല്ലാം ഉൾപ്പെടുത്തിയ ഒരു ഫാമിലി എന്റർടൈനറാണ്. നാല് വർഷങ്ങൾക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിർദേശിച്ചത്. അരികെ,മൈ ബോസ്, ടു കട്രീസ് എന്നീ സിനിമകൾക്ക് ശേഷം ദിലീപ്-മംമ്ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ എസ്ര, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം പ്രിയാ ആനന്ദും ഒരു പ്രധാന വേഷത്തിലെത്തുന്നു. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം, ചക്കരമുത്ത് എന്നിങ്ങനെ പത്താം ക്ലാസ് പയ്യൻ മുതൽ 96 വയസ്സായ കമ്മാരൻ നമ്പ്യാർ വരെ ചെയ്ത് വിസ്മയിപ്പിച്ച ജനപ്രിയനായകൻ ദിലീപ് ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീലായാണ് ചിത്രത്തിൽ അവതരിക്കുന്നത്. ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ദിലീപ്, മംമ്ത മോഹൻദാസ്, പ്രിയാ ആനന്ദ്, അജു വർഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമൻ, രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, ലെന, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, സാജിദ് യഹ് യ, നന്ദൻ ഉണ്ണി, പ്രദീപ് കോട്ടയം, ബീമൻ രഘു തുടങ്ങി വലിയ താരനിരയോടെ ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും. കാത്തിരിക്കാം രാമലീലക്കും കമ്മാരസംഭവത്തിനും ശേഷം ദിലീപിന്റെ ശക്തമായ കഥാപാത്രത്തിനായി. Trailer: https://youtu.be/Dydeo_8Qj3k Teaser: https://youtu.be/YXUEKFcY5b0 Full Audio jukebox: https://youtu.be/glPnIUm2P_c Then Panimathiye Video song: https://youtu.be/W47PZOPsw5E Babuvetta Video Song: https://youtu.be/6EMLY9RcNRk #Kodathi_Samaksham_Balan_Vakkeel #February_21 #This_Thursday #Dileep #UnnikrishnanB #Mamtha_Mohandas #Aju_Varghees #Siddique

A post shared by Aju Varghese (@ajuvarghese) on