ക്ലൗഡ് സീഡിങ് നടത്തി: യുഎഇയിൽ ഇടിവെട്ടി ശക്തമായ മഴ

single-img
18 February 2019

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ പെയ്തത് ക്ലൗഡ് സീഡിങ് നടത്തിയാണ് എന്ന് റിപ്പോർട്ടുകൾ. മഴ ലഭ്യത കൂട്ടാൻ ഈ മാസം പലതവണ ക്ലൗഡ് സീഡിങ് നടത്തി. കൃത്രിമ മഴമേഘങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. കൃത്രിമ മഴയിലൂടെ ജലസംഭരണികൾ നിറയ്ക്കാൻ മുൻവർഷങ്ങളിൽ കഴിഞ്ഞിരുന്നു.

അതേസമയം മഴ മൂലം മിക്കയിടത്തും റോഡുകളിൽ മഴവെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ പതുക്കെയായിരുന്നു സഞ്ചരിച്ചത്. രാവിലെ സ്കൂളുകളിലേക്കും ജോലി സ്ഥലത്തേയ്ക്കും പുറപ്പെട്ടവർ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി.

https://mobile.twitter.com/Storm_centre/status/1096985496004251648?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1096985496004251648%7Ctwgr%5E363937393b70726f64756374696f6e&ref_url=https%3A%2F%2Fgulf.manoramaonline.com%2Fuae%2F2019%2F02%2F17%2Frain-in-uae.html

https://mobile.twitter.com/Storm_centre/status/1096985496004251648?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1096985496004251648%7Ctwgr%5E363937393b70726f64756374696f6e&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps%253A%252F%252Ftwitter.com%252FStorm_centre%252Fstatus%252F1096985496004251648%26widget%3DTweet