ഊർജിത് പട്ടേലിനെ മാറ്റിയതിന് പിന്നാലെ റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാമത്തെ തവണയും കേന്ദ്രസർക്കാറിന് പണം കൈമാറി ഇത്തവണ കൈമാറിയത് 28,000 കോടി രൂപ

single-img
18 February 2019

റിസർവ് ബാങ്കിന്റെ കൈവശമുള്ള കരുതൽ ധനത്തിൽ നിന്ന് 28,000 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. ഇത് തുടർച്ചയായി രണ്ടാമത്തെ തവണയാണ് കരുതൽ ധനത്തിൽ നിന്നും പണം കേന്ദ്രസർക്കാറിന് കൈമാറുന്നത്. ഇതോടെ റിസർവ് ബാങ്ക് സർക്കാരിന് കൈമാറിയ ആകെ തുക 68,000 കോടി രൂപയായി.

മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ഊർജിത് പട്ടേലിനെ മാറ്റുന്നതിന് പ്രധാന ഘടകം ഈ പണം കൈമാറാൻ വിസമ്മതിച്ചതായിരുന്നു. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്നു വികസനാവശ്യങ്ങള്‍ക്കായി വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആപത്കരമാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിലപാട്. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നത്. ഇതിനു പിന്നാലെ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് വന്നെങ്കിലും കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഊര്‍ജിത് പട്ടേല്‍ ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുകയാണ്.