ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്

single-img
18 February 2019

ഐ.സി.സിയുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ആദ്യ സ്ഥാനം കരസ്ഥമാക്കി ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. മുൻ ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന താരമായി മാറിയിരിക്കുകയാണ് കമ്മിൻസ്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചതാണ് ഈ 25കാരൻ വലംകെെയ്യൻ പേസർക്ക് തുണയായത്.

ശ്രീലങ്കക്കെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി ഒരു ആറു വിക്കറ്റ് നേട്ടമടക്കം, ആകെ 14 വിക്കറ്റുകളാണ് കമ്മിൻസ് പിഴുതത്. 13 വർഷങ്ങൾക്ക് മുമ്പ് മഗ്രാത്ത് ഐ.സി.സി റാങ്കിംഗിൽ ഒന്നാമതെത്തിയതിന് ശേഷം ഇതാദ്യമാണ് ഒരു ഓസ്ട്രേലിയൻ ബൗളര്‍ ഈ സ്ഥാനത്ത് എത്തുന്നത്.