ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷണറെ തിരികെ വിളിച്ചു

single-img
18 February 2019

ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷണറെ തിരികെ വിളിച്ചു. പാകിസ്ഥാന്‍ വിദേശ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യയിലെ ജനങ്ങളുടെ ഹൈക്കമ്മീഷണറെ കൂടിയാലോചനയ്ക്കായി ഞങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നു. അദ്ദേഹം ഇന്നു രാവിലെ ന്യൂഡല്‍ഹി വിട്ടു.’ പാകിസ്ഥാന്‍ വിദേശ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ കൂടിയാലോചനയ്ക്കായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ തിരികെ വിളിച്ചത് എന്നാണു പാക്കിസ്ഥാൻ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുൽവാമയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ച ഇന്ത്യ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹമ്മൂദിനെ വിളിപ്പിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ പാക്കിസ്ഥാനു നല്‍കിയ സൗഹൃദ രാഷ്ട്രപദവിയും ഇന്ത്യ പിന്‍വലിക്കുകയും പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യന്ന ഉപ്പങ്ങളുടെ നികുതി 200% കൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷണറെ തിരികെ വിളിച്ചത്.