ലോകത്തിലെ മികച്ച ടോയ്‌‌ലറ്റ് പേപ്പർ ‘പാക്കിസ്ഥാൻ പതാക’യെന്ന് ഗൂഗിള്‍

single-img
18 February 2019

ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പർ ഏതാണെന്ന്  ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന മറുപടി കണ്ട് ഞെട്ടി പാകിസ്ഥാൻ. കാരണം കഴിഞ്ഞ രണ്ട് ദിവസമായി  പാക്കിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രങ്ങളാണ് മികച്ച ടോയ്ലറ്റ് പേപ്പർ സെർച്ച്  ചെയ്യുന്നവർക്ക് ലഭിക്കുന്ന മറുപടി. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ലോകം പാകിസ്ഥാനെതിരെ  പ്രതിഷേധം  കടുപ്പിക്കുമ്പോഴാണ് സൈബർ ലോകത്ത് നിന്നുള്ള ഈ  ‘സർജിക്കൽ സ്ട്രൈക്ക്’.

ഇതു ശ്രദ്ധയിൽപ്പെട്ടതോടെ ഈ  വാർത്തയ്ക്ക് ട്വിറ്റർ അടക്കുമുള്ള സോഷ്യൽ മീ‍ഡിയ ഇടങ്ങളിൽ വൻപ്രചാരണമാണ്.
ഇതിനിടെ പാക്ക് സൈന്യത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഒഫീഷ്യൽ വൈബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമല്ലെന്ന് പരാതി ഉയർന്നതോടെ സൈബർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. ഇത്തരത്തിൽ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനാൽ നെതർലാൻഡ്, ഓസ്‌ട്രേലിയ, ബ്രിട്ടൺ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ല എന്നും പരാതി ഉയർന്നതായി പാക്ക് അധികൃതർ‌ പറയുന്നു.