കരണക്കുറ്റിക്ക് പട്ടാളക്കാരന്റെ ഒരടി: പിന്നെ തത്ത പറയുംപോലെ എല്ലാ രഹസ്യങ്ങളും മസൂദ് അസർ പറഞ്ഞു; പഴയ സംഭവം ഓർത്തെടുത്തു ഐ ബി ഉദ്യോഗസ്ഥന്

single-img
18 February 2019

അന്താരാഷ്ട്ര തീവ്രവാദിയായും പുല്‍വാമയില്‍ 40 സി ആർ പി എഫ് ഉദ്യോഗസ്ഥരുടെ മരണത്തിനു കാരണക്കാരനുമായ മൗലാനാ മസൂദ് അസറിനെ ചോദ്യംചെയ്ത് സംഭവം ഓർത്തെടുത്ത് പഴയ ഐബി ഉദ്യോഗസ്ഥൻ. 1994 ലാണ് മൗലാനാ മസൂദ് അസറിനെ ഇന്ത്യൻ സൈന്യം കാശ്മീരിൽ വെച്ച് പിടിക്കുന്നത്. പിടിച്ച് ഉടൻതന്നെ ഗൗരവക്കാരനായി ഭാവിച്ച മൗലാനാ മസൂദ് അസറിനെ കരണക്കുറ്റിക്ക് പട്ടാളക്കാരൻ അടച്ചതോടെ എല്ലാ രഹസ്യങ്ങളും തത്ത പറയുന്നതുപോലെ പറഞ്ഞ അനുഭവവുമാണ് ഐബി ഉദ്യോഗസ്ഥൻ പങ്കുവച്ചത്.

സിക്കിം പോലീസിലെ ഡയറക്ടർ ജനറലായി വിരമിച്ച അവിനാശ് മോഹനനെയാണ് അന്ന് മൗലാനാ മസൂദ് അസറിനെ ചോദ്യംചെയ്ത ഐബി ഉദ്യോഗസ്ഥൻ. അന്ന് ഇദ്ദേഹം ഐ ബിയിലെ കാശ്മീർ കാര്യങ്ങൾ നോക്കിയിരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു.

പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ചാണ് മസൂദ് അസർ ബംഗ്ലാദേശിൽ വഴി ഇന്ത്യയിലേക്ക് കടന്നത്. അവിടെനിന്നും നേരെ കാശ്മീരിലേക്ക് എത്തുകയായിരുന്നു. ഫെബ്രുവരി 1994ലാണ് സൗത്ത് കാശ്മീരിലെ അനന്തനാഗ് മസൂദ് സർവേ സൈന്യം പിടിക്കുന്നത്. ആദ്യമായി ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മിണ്ടാതിരുന്ന മൗലാനാ മസൂദ് അസറിന്റെ കരണക്കുറ്റി നോക്കി ആദ്യ അടി വീണപ്പോൾ തന്നെ തത്ത പറയുന്നപോലെ എല്ലാ രഹസ്യങ്ങളും പറഞ്ഞുവെന്നാണ് ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

1999 ബിജെപി സർക്കാർ വിമാനറാഞ്ചലൈൻ തുടർന്ന് മൗലാനാ മസൂദ് അസറിനെ മോചിപ്പിക്കുന്നത് വരെ പലതവണ ഇദ്ദേഹം ചോദ്യം ചെയ്തിരുന്നു. അടി കൊണ്ടതിനു ശേഷം ഒരിക്കൽപോലും രഹസ്യങ്ങൾ പറയാതിരിക്കുകയോ പറയാതിരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഈ ഐബി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.

കാശ്മീരിലെ തീവ്രവാദി സംഘടനകളുടെ പ്രവർത്തനം, അവർ ആളെ റിക്രൂട്ട്മെന്റ് ചെയ്യുന്ന രീതി, പാക്കിസ്ഥാനിൽ അവർക്ക് ലഭിച്ചിരുന്ന പരിശീലനം, തുടങ്ങി എല്ലാ വിവരങ്ങളും വളരെ സത്യസന്ധമായി ഐബി ഉദ്യോഗസ്ഥരോട് മൗലാനാ മസൂദ് അസർ വെളിപ്പെടുത്തിയിരുന്നു എന്നാണ് അവിനാശ് മോഹനനെ പറയുന്നത്

കൂടാതെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളുടെ കാശ്മീരിലെ സാന്നിധ്യത്തെക്കുറിച്ച് നിർണായക വിവരങ്ങൾ മസൂദ് അസർ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.