”രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങള്‍ മനസ്സിലാവാന്‍ ഇനിയും സമയമെടുക്കും; അപ്പോഴേക്കും എത്ര കോണ്‍ഗ്രസ്സുകാരുടെ ജീവന്‍ നഷ്ടമാവുമെന്നേ അറിയാനുള്ളൂ”

single-img
18 February 2019

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങള്‍ മനസ്സിലാവാന്‍ ഇനിയും സമയമെടുക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങള്‍ മനസ്സിലാവാന്‍ ഇനിയും സമയമെടുക്കും. അപ്പോഴേക്കും എത്ര കോണ്‍ഗ്രസ്സുകാരുടെ കൂടി ജീവന്‍ നഷ്ടമാവുമെന്നേ അറിയാനുള്ളൂ. കോണ്‍ഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സി. പി എം. ആയതിനാല്‍ ദേശീയതലത്തില്‍ ഇതൊരു ചര്‍ച്ചപോലും ആവില്ല. ഇതേ കാസര്‍ഗോഡു ജില്ലയിലെ എണ്‍മകജെ, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി. പി. എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നാണെന്ന വസ്തുത കോണ്‍ഗ്രസ്സ് സി. പി. എം നേതൃത്വം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.