വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് ഗെയ്ൽ

single-img
18 February 2019

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ. ഇഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമെന്നു ഗെയ്ൽ അറിയിച്ചു. ഏറെ കാലത്തിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി വിന്‍ഡീസ് ടീമില്‍ ഇടംലഭിച്ച ഗെയില്‍ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടാല്‍ അത് തന്റെ അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകുമോ അതോ ഏകദിനത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. 1999 സെപ്റ്റംബര്‍ 11-ന് ഇന്ത്യയ്‌ക്കെതിരേയായിരുന്നു ഗെയിലിന്റെ ഏകദിന അരങ്ങേറ്റം. 39-കാരനായ ഗെയില്‍ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനായി 284 മത്സരങ്ങളില്‍ നിന്ന് 36.98 ശരാശരിയില്‍ 9,727 റണ്‍സ് നേടിയിട്ടുണ്ട്. 23 സെഞ്ചുറികളും 49 അര്‍ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ ഗെയിലിന്റെ പേരില്‍ 165 വിക്കറ്റുകളുമുണ്ട്.