പു​ൽ​വാ​മ ഏ​റ്റു​മു​ട്ട​ൽ: ഒ​രു പോലീസ് ഉദ്യോഗസ്ഥന് കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു; ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി

single-img
18 February 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോലീസ് ഉദ്യോഗസ്ഥന് കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു. ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.

ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷനൽ കമാൻഡറും മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായിയുമായ കംമ്രാൻ, അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദ് ഉള്‍പ്പടെ മൂന്ന് തീവ്രവാദികളെ സൈന്യം വകവരുത്തി.

ജയ്ഷെ മുഹമ്മദിലെ പാക്കിസ്ഥാനി ചീഫ് ഓപ്പറേഷനൽ കമാൻഡറായി അറിയപ്പെടുന്ന കംമ്രാൻ, കശ്മീർ താഴ്‌വരയിൽ തീവ്രവാദം പടർത്തുന്നതിലും സംഘടനയിലേക്കു ആളുകളെ റിക്രൂട്ട് ചെയ്തു പരിശീലനം നൽകുന്നതിലും സജീവമായിരുന്നു. വർഷങ്ങളായി ഇയാൾക്കുവേണ്ടി ഇന്ത്യ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു ഒളിച്ചുകടന്നു രക്ഷപ്പെട്ടു. ഈ യാത്രകളിലൂടെയാണു സംഘടനയിലേക്കുള്ള റിക്രൂട്ടിങ്ങും നടത്തിയത്

17 മ​ണി​ക്കൂ​ർ നീ​ണ്ടു​ന്ന പോ​രാ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് സൈ​ന്യം ഭീ​ക​ര​രെ വദിച്ചത്. എ​ട്ട് സൈ​നി​ക​ർ​ക്കും ഡി​ഐ​ജി അ​മി​ത് കു​മാ​റി​നും ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 40 സൈ​നി​ക​രു​ടെ ജീ​വ​നെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ദി​ൽ അ​ഹ​മ്മ​ദ് ധ​റി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ സേ​ന​യ്ക്കു​നേ​രെ വെ​ടി​വ​യ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു