ഹർത്താൽ: ഇന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

single-img
18 February 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചു.

ഇന്ന് തുടങ്ങാനിരുന്ന എസ്.എസ്.എസ് എല്‍.സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.