പുല്‍വാമയില്‍ സൈനിക വ്യൂഹം ആക്രമിച്ച തീവ്രവാദിയുടെ കൂട്ടാളികൾ ഒളിച്ചിരിക്കുന്ന കെട്ടിടം വളഞ്ഞു: സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

single-img
18 February 2019

മൂന്ന് ദിവസം മുമ്പ് സി ആർ പി എഫ് വ്യൂഹത്തിനു നേരെ ആക്രമണം നടത്തിയ ആദിൽ ധറിന്റെ കൂട്ടാളികൾ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്നു തീവ്രവാദികളാണ് ഈ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.

സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.