ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു അപകടവാര്‍ത്ത കൂടി: ഫീല്‍ഡര്‍ എറിഞ്ഞ പന്ത് അമ്പയറുടെ തലയില്‍ കൊണ്ട് പരുക്ക്

single-img
17 February 2019

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡറെറിഞ്ഞ പന്ത് തലയ്ക്ക് കൊണ്ട് അമ്പയര്‍ക്ക് പരുക്ക്. മത്സരത്തിന്റെ നാലാം ദിനം 95ാം ഓവറില്‍ ലോംഗ് ഓഫില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോ അമ്പയറായ സി.കെ.നന്ദന്റെ തലയില്‍ നേരിട്ട് പതിക്കുകയായിരുന്നു.

ലോംഗ് ഓഫിലേക്ക് പന്തടിച്ച് ഹനുമാ വിഹാരി അനായാസം സിംഗിളെടുത്തു. ലോംഗ് ഓഫില്‍ നിന്ന് പന്ത് ഫീല്‍ഡ് ചെയ്ത വിദര്‍ഭ ഫീല്‍ഡര്‍ പന്ത് ബൗളിംഗ് എന്‍ഡിലേക്ക് എറിഞ്ഞുകൊടുത്തു. ഈ സമയം പന്ത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്ന അമ്പയര്‍ സി.കെ.നന്ദന്റെ തലയിലാണ് പന്ത് നേരിട്ട് വന്നുവീണത്.

തുടര്‍ന്ന് വേദന സഹിക്കാനാവാതെ അമ്പയര്‍ തല പൊത്തിപ്പിടിച്ച് നിലത്തിരുന്നു. വൈദ്യസംഘം ഗ്രൗണ്ടില്‍ എത്തി അമ്പയറെ പരിശോധിച്ചു. ലെഗ് അമ്പയറായ നിതിന്‍ മേനോന്‍, നന്ദനോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അമ്പയറിങ് തുടര്‍ന്നു. നേരത്തെ ബാറ്റ്‌സ്മാന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗളറായ അശോക് ദിന്‍ഡയുടെ നെറ്റിക്ക് പരിക്കേറ്റിരുന്നു.

https://twitter.com/WastingBalls/status/1096361716739383296