മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോണ് പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ചു തമിഴ്നാട്


മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോണ് പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15ന് സംസ്ഥാനത്തെ പൊതു അവധി പ്രഖ്യാപിച്ചു തമിഴ്നാട്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന നിയമസഭ യോഗമാണ് പെന്നി ക്വിക്കിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് തമിഴ്നാട് സർക്കാർ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടുകാർ ദൈവത്തെപോലെ കരുതുന്ന വ്യക്തിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ജോണ് പെന്നി ക്വിക്ക്. ലണ്ടനിൽ ജനിച്ച ജോണ് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി.ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെ മദ്രാസ് പ്രവശ്യയിലെ മുല്ലപ്പെരിയാറിലെത്തി മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചു
തൻ്റെ സ്വത്തുവകകൾ വിറ്റാണ് അണക്കെട്ടിനായി ഇദ്ദേഹം പണം കണ്ടെത്തിയതെന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും മുല്ലപ്പെരിയാർ അണക്കെട്ട് പരിഹാരമായി മാറുകയായിരുന്നു.
ക്വിക്കിന്റെ ജന്മദിനം എല്ലാ വർഷവും തമിഴ്നാട്ടിലെ കർഷക സംഘടനകൾ ആഘോഷിക്കാറുണ്ടായിരുന്നു. ഇനിമുതൽ സംസ്ഥാനമാകെ ഈ ദിനം പൊതു അവധി ദിവസവുമായിരിക്കും.