ഭീകരാക്രമണത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്; വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ: കോളേജില്‍ നിന്ന് പുറത്താക്കി അധികൃതർ

single-img
17 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട വിദ്യാർഥികളുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മൂന്ന് പേര്‍ കോളെജ് വിദ്യാര്‍ത്ഥികളാണ്. ലക്‌നൗവിലെ സ്വകാര്യ കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പാക് അനുകൂല മുദ്രാവാക്യങ്ങളും ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഇവരെ കോളേജില്‍ നിന്ന് പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കോളെജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് ഇവരെ നേരത്തെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ ഇത് പങ്കുവച്ചത്.

സമാജ്വാദി പാര്‍ട്ടി അനുഭാവിയും സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഭീകരന് പിന്തുണയുമായാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്്റ്റിട്ടത്. പോസ്റ്റ് വൈറലായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.