സാരി വെറും പത്ത് രൂപയ്ക്ക്; ഷോപ്പിങ് മാളിലേക്ക് ആളുകളുടെ കൂട്ടയോട്ടം, പരിക്കും മോഷണവും: വീഡിയോ

single-img
17 February 2019

പത്തു രൂപയ്ക്കു വിറ്റഴിച്ച സാരി വാങ്ങുന്നതിനായി ഷോപ്പിങ് മാളിലേക്ക് ആളുകളുടെ കൂട്ടയോട്ടം. ഹൈദരാബാദ് സിദ്ധിപ്പേട്ടിലെ സിഎംആര്‍ ഷോപ്പിംഗ് മാളിലാണു സംഭവം. ഒരു സാരിയ്ക്ക് പത്ത് രൂപ എന്ന വാര്‍ത്ത പ്രചരിച്ചയുടനെ തന്നെ സ്ത്രീകളും പെണ്‍കുട്ടികളും മാളിലേക്ക് കുതിക്കുകയായിരുന്നു.

കൂടുതല്‍ പേര്‍ മാളിലേക്ക് ഒന്നിച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. തിക്കിലും തിരക്കിലും നിരവധി പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.

തിരക്കില്‍ തന്റെ 6000 രൂപയും അഞ്ചു പവന്റെ സ്വര്‍ണമാലയും എടിഎം കാര്‍ഡും നഷ്ടപ്പെട്ടെന്ന് സാരി വാങ്ങാന്‍ എത്തിയ സ്ത്രീകളില്‍ ഒരാള്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാരശൃംഗലയാണ് സിഎംആര്‍.