കശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയാക്കി മാറ്റി ബിജെപി എംപി സാക്ഷി മഹാരാജ്

single-img
17 February 2019

കശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ അജിത് കുമാർ ആസാദ് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തെരഞ്ഞെടുപ്പ് പ്രചരണ റാലി ആക്കിമാറ്റി ബിജെപി എംപി സാക്ഷി മഹാരാജ് യുപിയിലെ ഉന്നാവോയിലെ എംപിയാണ് സാക്ഷി മഹാരാജ്. സാക്ഷിയും മഹാരാജിനെ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുകയാണ്.

പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെയും  പ്രതിഷേധമുയർന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം. ട്രോളുകളും തെറിവിളിയും അസഹനീയമായപ്പോള്‍ സെല്‍ഫി ചിത്രമടങ്ങുന്ന പോസ്റ്റ് മുക്കി കണ്ണന്താനം തടിതപ്പുകയായിരുന്നു.