തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

single-img
17 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ല. ജലക്ഷാമമാണ് തമിഴ്‌നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് പരിഹരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തന്റെ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയാഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.