ഇന്ത്യൻ ഹാക്കർമാരുടെ പ്രതികാരം; പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹൈ​ക്ക് ചെ​യ്യ​പ്പെ​ട്ടു

single-img
17 February 2019

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു  പിന്നാലെ പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹൈ​ക്ക് ചെ​യ്യ​പ്പെ​ട്ടു. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ പ​റ​ഞ്ഞു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യി ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രാ​ണ് സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ പറയുന്നത്. വെ​ബ്സൈ​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മ​ന്ത്രാ​ല​യ​ത്തി​നു ല​ഭി​ച്ച​തെ​ന്ന് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​റി​യി​ച്ചു.

സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വെ​ബ്സൈ​റ്റ് തി​രി​ച്ചു​പി​ടി​ച്ച​താ​യും മു​ഹ​മ്മ​ദ് ഫൈ​സ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ക്കി​സ്ഥാ​നി​ൽ വെ​ബ്സൈ​റ്റി​നു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഹോ​ള​ണ്ട്, ഓ​സ്ട്രേ​ലി​യ, ബ്രി​ട്ട​ൺ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വെബ്സൈറ്റ് ലഭിക്കാതെ വന്നത്.