ബിക്കിനിയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിനെ പന്നി ഓടിച്ചിട്ട് കുത്തി: വീഡിയോ വൈറല്‍

single-img
17 February 2019

ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു ഫിറ്റ്‌നെസ് മോഡല്‍ മിഷേല്‍ ലെവിന്‍. എന്നാല്‍ പന്നിക്കുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു.

വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം ചുമ്മാ ഓടിക്കളിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഷേല്‍. മുന്നില്‍ നടന്നു പോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വീഡിയോയില്‍.

മറ്റ് പന്നികളും മിഷേലിനെ ഉപദ്രവിക്കാനായി ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചൊവ്വാഴ്ച മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. പന്നികളുടെ കടിയേറ്റ മിഷേലിന് പരിക്കുകളൊന്നുമില്ലെന്നും ചികിത്സയൊന്നും തേടേണ്ടി വന്നിട്ടില്ലെന്നും മിഷേലിന്റെ ഭര്‍ത്താവ് ജിമ്മി മാധ്യമങ്ങളോട് പറഞ്ഞു.

View this post on Instagram

🐷🤨🤷🏼‍♀️😂

A post shared by Michelle Lewin (@michelle_lewin) on