എന്‍.എസ്.എസില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

single-img
17 February 2019

എന്‍.എസ്.എസില്‍ വിഭാഗീയതയുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും എന്‍എസ്എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതേതര ശക്തിയായി ഉറച്ചു നില്‍ക്കുന്നവരാണ് എന്‍.എസ്.എസ്. അവിടെ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കേണ്ട. എന്‍.എസ്.എസിനെ ആര് വിഭാഗീയമാക്കാന്‍ ശ്രമിച്ചാലും അത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്‍.എസ്. എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ജി. സുകുമാരന്‍ നായരും എത്തിയിരുന്നു.