തിരുവനന്തപുരം വിട്ടൊരു കളിയില്ലന്ന് കാനം രാജേന്ദ്രന്‍

single-img
17 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ഏഴിനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ തിരുവനന്തപുരം സീറ്റ് വിട്ടുനല്‍കില്ല. ഇക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ചയായിട്ടില്ലെന്നും കാനം പറഞ്ഞു.

അതേസമയം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിട്ടുതരില്ലെന്ന് ജനതാദള്‍ എസിനോട് സി.പി.ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഇടതുമുന്നണി യോഗത്തിനുശേഷം ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയിലാണ് സി.പി.ഐ ഇക്കാര്യം തീര്‍ത്തുപറഞ്ഞത്.

കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്ര തിരുവനന്തപുരത്തെ പര്യടനം പൂര്‍ത്തിയാക്കിയാല്‍ സ്ഥാനാര്‍ഥി പാനല്‍ തയാറാക്കാന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ചേരും. മണ്ഡലത്തില്‍ വിജയസാധ്യതയുള്ള പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും, മല്‍സര രംഗത്തേക്കില്ലെന്ന നിലപാടിലാണ് ഇരുവരും. ആനിരാജ, ബിനോയ് വിശ്വം, സി.ദിവാകരന്‍ എന്നിവരുടെ പേരുകളും സജീവമാണ്.