Movies

എന്റെ മുഖത്തെ അമ്പരപ്പ് നിങ്ങള്‍ ശ്രദ്ധിച്ചോ?: അഭയയ്ക്കും ശ്യാമിനുമൊപ്പം ഗോപി സുന്ദര്‍

താന്‍ ഗുരുതുല്യനായി കണക്കാക്കുന്ന സംഗീത സംവിധായകന്‍ ശ്യാമിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകനും ഗായകനുമായ ഗോപിസുന്ദര്‍. പശ്ചാത്തല സംഗീതം എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിച്ച ആളോടൊപ്പം എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിക്കും ശ്യാമിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘നിങ്ങള്‍ എന്റെ മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചോ? നിങ്ങള്‍ എന്റെ മുഖത്തേക്ക് തീര്‍ച്ചയായും നോക്കണം.. കാരണം എന്നെ ഏറെ സ്വാധീനിച്ച, വേട്ടയാടിയ, ആശ്ചര്യപ്പെടുത്തിയ മനുഷ്യനാണ് ഇവിടെ ഇരിക്കുന്നത്. ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കേണ്ട അവിസ്മരണീയമായ ഒരു ദിനമാണ് ഇന്ന്.

എന്റെ ചെറുപ്പത്തില്‍ ന്യൂഡല്‍ഹി എന്ന ചിത്രം 97 തവണ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത ഈണങ്ങള്‍ ഞാന്‍ അന്നും ഇന്നും മൂളി നടക്കുന്നുണ്ടെങ്കില്‍, ഈ മനുഷ്യനാണ് എങ്ങനെ പശ്ചാത്തല സംഗീതം നല്‍കണം എന്ന് എന്നെ പഠിപ്പിച്ചത്.