ഒരു മകൻറെ ബിസിനസ് പങ്കാളി പാക്കിസ്ഥാൻ പൗരൻ; മറ്റൊരു മകൻ ബ്രിട്ടീഷ് പൗരൻ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

single-img
17 February 2019

പുൽവാമയിലെ തീവ്രവാദി ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ നൽകിയിരുന്ന അഭിമതരാഷ്ട്രപദവി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ പിൻവലിച്ചു അന്താരഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദേവലിന്റെ കുടംബത്തിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. അജിത് ദേവലിന്റെ മൂത്തമകൻ ശൗര്യ ഡോവൽ നോവലിനെ ബിസിനസ് പങ്കാളി ഒരു പാകിസ്ഥാൻ പൗരനാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സയ്യിദ് അലി അബ്ബാസ് എന്ന പാക്കിസ്ഥാൻ പൗരനാണ് അജിത് ദേവലിന്റെ മൂത്തമകൻ ശൗര്യ ഡോവലിന്റെ ബിസിനസ് പങ്കാളി. ഇയാളെ കൂടാതെ ഒരു സൗദി പൗരനും ബിസിനസ് പങ്കാളിയാണ് എന്നാണു ലഭിക്കുന്ന വിവരം.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തു ബിജെപിക്കു വേണ്ടി സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉൾപ്പടെ നടത്തിയ ഇന്ത്യ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകൻ കൂടെയായ ശൗര്യ ഡോവൽ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ഇതുവരെ ബിജെപി സർക്കാർ പ്രതികരിച്ചിട്ടില്ല.

അജിത് ദേവലിന്റെ രണ്ടാമത്തെ മകനെതിരെയും നേരത്തെ തന്നെ ആരോപണങ്ങൾ വന്നിരുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടന്റെ പൗരത്വം സ്വീകരിച്ച ആളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദേവലിന്റെ രണ്ടാമത്തെ മകനായ വിവേക് ഡോവൽ. നോട്ടുനിരോധനത്തിനു ദിവസങ്ങൾക്കു മുന്നേ വിവേക് ഡോവൽ ടാക്സ് ഹെവനായ കേവ്മാൻ ദ്വീപുകളിൽ തുടങ്ങിയ ഹെഡ്ജ് ഫണ്ട് നിക്ഷേപങ്ങളെ പറ്റിയാണ് ആരോപണം ഉണ്ടായത്. കള്ളപ്പണം തിരിച്ചി പിടിക്കാൻ വേണ്ടി നരേന്ദ്രമോദി സർക്കാർ നോട്ടു നിരോധനം ഉൾപ്പടെയുള്ള നടപടികൾ എടുത്തപ്പോഴാണ് ഉപദേഷ്ടാവ് അജിത് ദേവലിന്റെ രണ്ടാമത്തെ മകനായ വിവേക് ഡോവൽ ഇന്ത്യക്കു പുറത്തു ഹെഡ്ജ് ഫണ്ട് നിക്ഷേപങ്ങൾ നടത്തിയത് എന്നാണു അന്ന് ഉയർന്നു വന്നിരുന്ന ആരോപണം.