ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അമിതാഭ് ബച്ചന്‍

single-img
17 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി അമിതാഭ് ബച്ചന്‍. ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നതെന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറയുന്നു. ജവാന്‍മാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തികസഹായം വിതരണം ചെയ്യാനാകും എന്നും അറിയാന്‍ അമിതാഭ് ബച്ചന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരായിരുന്നു കൊല്ലപ്പെട്ടത്.