സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു; ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യു​എ​സി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ ഇന്ത്യയ്ക്ക്

single-img
16 February 2019

സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ലി​നെ യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ൾ​ട്ട​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യു​എ​സി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ ബോ​ൾ​ട്ട​ണ്‍ വാ​ഗ്ദാ​നം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബോ​ൾ​ട്ട​ണ്‍ ദോ​വ​ലി​നെ ഫോ​ണി​ൽ വി​ളി​ച്ചാണ് പിന്തുണ അറിയിച്ചത്.

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന യു​എ​സി​ന്‍റെ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു ബോ​ൾ​ട്ട​ണ്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, പാ​ക്കി​സ്ഥാ​നെ​തി​രേ വൈ​റ്റ് ഹൗ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭീ​ക​ര​സം​ഘ​ട​ന​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​റ്റ്ഹൗ​സ് പാ​ക്കി​സ്ഥാ​നോ​ടു നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജ​മ്മു കാ​ഷ്മീ​രി​ലെ അ​വ​ന്തി​പോ​ര​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന​ന് ജ​യ്ഷെ മു​ഹ​മ്മ​ദ് എന്ന ഭീകര സംഘടനയാണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തത്.