ഭീകരാക്രമണം; സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍ പാകിസ്താ​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി

single-img
16 February 2019

സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ പാകിസ്താൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കിയതായി റിപ്പോർട്ടുകൾ.  ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്കു നേ​രെ ജ​യ്ഷെ മു​ഹ​മ്മ​ദ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​ന്ദ​ർ​ശ​നം ഒ​രു ദി​വ​സ​ത്തേ​ക്കു ചു​രു​ക്കി​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച മാ​ത്ര​മേ സ​ൽ​മാ​നും ഒ​പ്പ​മു​ള്ള വ്യ​വ​സാ​യ സം​ഘ​വും ഇ​സ്ലാ​മാ​ബാ​ദി​ൽ എ​ത്തു​ക​യു​ള്ളു.

17-ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ സ​ന്ദ​ർ​ശ​നം നീ​ട്ടി​വ​ച്ച​താ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ഓ​ഫീ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ട​ടോ​ബ​റി​ൽ, സൗ​ദി അ​റേ​ബ്യ പാ​ക്കി​സ്ഥാ​ന് 600 കോ​ടി ഡോ​ള​ർ ക​ടം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ, ചൈ​ന തു​റ​മു​ഖം നി​ർ​മി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ലെ ഗ്വാ​ദ​റി​ൽ 1000 കോ​ടി ഡോ​ള​ർ ചെ​ല​വി​ട്ട് റി​ഫൈ​ന​റി​യും പെ​ട്രോ കെ​മി​ക്ക​ൽ കോം​പ്ല​ക്സും നി​ർ​മി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.