കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ നഷ്ടപരിഹാരം, മാതാപിതാക്കൾക്ക് മൂന്നുലക്ഷം, അടുത്ത ബന്ധുവിന് സർക്കാർ ജോലി: രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

single-img
16 February 2019

ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കോ മ​ക്ക​ളി​ലൊ​രാ​ൾ​ക്കോ സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കും.

സ​ർ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​നൊ​പ്പം ചേ​രു​ക​യാ​ണെ​ന്ന് സൈ​നി​ക​ക്ഷേ​മ മ​ന്ത്രി പ്ര​താ​പ് സിം​ഗ് ഖ​ചാ​രി​യ പ​റ​ഞ്ഞു.