അഫ്സൽ ഗുരുവിനു വേണ്ടി രാഹുൽഗാന്ധി വാദിച്ചിരുന്നു; പതിനായിരങ്ങൾ കാണുന്ന ചാനൽ ചർച്ചയിൽ നുണ ആവർത്തിച്ചു പറഞ്ഞു ശോഭ സുരേന്ദ്രൻ

single-img
16 February 2019

ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് ബിജെപി  നേതാക്കൾക്കുള്ള വിലക്ക് സംസ്ഥാന നേതൃത്വം പിൻവലിച്ചതിന് പിന്നാലെ ചാനലിൽ  വന്നിരുന്ന നുണകൾ ആവർത്തിച്ചു നേതാക്കൾ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് കഴിഞ്ഞദിവസം  ഭീകരാക്രമണത്തെ സംബന്ധിച്ച് മനോരമ ന്യൂസ് നടത്തിയ ചർച്ചയിൽ നുണകൾ വിളിച്ചുപറഞ്ഞത്. ശോഭാ സുരേന്ദ്രൻ കോൺഗ്രസ് നേതാവ് ഷെമ മുഹമ്മദും പങ്കെടുത്ത ചർച്ചയിലാണ് സംഭവം.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ബിജെപി സർക്കാരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രൻ ആദ്യം രംഗത്തെത്തിയത്.  എന്നാൽ തെളിവുസഹിതം അത് ചെയ്തത് യുപിഎ സർക്കാരാണ് ഷെമ നിരൂപിക്കുകയായിരുന്നു. അതിനുപിന്നാലെയാണ് അഫ്സൽ ഗുരുവിനു വേണ്ടി രാഹുൽഗാന്ധി വാദിച്ചിരുന്നു എന്ന  കള്ളവുമായി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്.

പ്രമുഖമായ ഒരു യൂണിവേഴ്സിറ്റിയിൽ ചെന്ന് രാഹുൽഗാന്ധി അഫ്സൽ ഗുരുവിനെ അനുകൂലമായി  വാദിച്ചു എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. എന്നാൽ ഷെമ അത് നിഷേധിക്കുന്നുണ്ട്. എന്നാൽ ഏത് യൂണിവേഴ്സിറ്റി ആണെന്നോ എപ്പോൾ നടന്ന സംഭവം ആണെന്ന് ശോഭാസുരേന്ദ്രൻ വ്യക്തമാക്കുന്നില്ല.

cp

അഫ്സല്‍ ഗുരുവിനുവേണ്ടി രാഹുല്‍ ഗാന്ധി വാദിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; തുറന്നടിച്ച് ഷെമ മുഹമ്മദിന്റെ മറുപടി Watch Counter Point From Delhi #PulwamaAttack

Posted by Manorama News TV on Friday, February 15, 2019