പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് തീവ്രവാദിയെ “സ്വാതന്ത്ര്യസമര പോരാളി” യാക്കി പാകിസ്ഥാന്‍റെ പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം

single-img
16 February 2019

പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് തീവ്രവാദിയെ “സ്വാതന്ത്ര്യസമര പോരാളി” യാക്കി പാകിസ്ഥാന്‍റെ പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം.

ഇന്നലെ രാവിലെ പാക്കിസ്ഥാൻ ദിനപത്രമായ ‘ദി നേഷൻ’ റിപ്പോർട്ട് ചെയ്തത് ‘സ്വാതന്ത്ര്യ സമരപോരാളി ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു; 44 സൈനികർ കൊല്ലപ്പെട്ടൂ’ എന്നാണ്. ഇത് ആദ്യമായല്ല പാക്കിസ്ഥാൻ മാധ്യമങ്ങൾ പിതൃശൂന്യ മാധ്യമപ്രവർത്തനം നടത്തുന്നത്. ഓരോ തവണ ഇന്ത്യയിൽ ബോംബ് പൊട്ടുമ്പോഴും അതിൽ ഉൾപ്പെടുന്ന തീവ്രവാദികളെ സ്വാതന്ത്ര്യസമര പോരാളികൾ എന്നാണു പാക്കിസ്ഥാൻ മാധ്യമങ്ങൾ അഭിസംബോധന ചെയ്യുന്നത്.

കൂടാതെ പാക്കിസ്ഥാൻ ആസ്ഥനമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദിന് ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബന്ധവുമില്ല എന്ന് സ്ഥാപിക്കാനുള്ള തിടുക്കത്തിലുമാണ് മിക്ക പാക്കിസ്ഥാൻ മാധ്യമങ്ങളും. ജയ്ഷെ മുഹമ്മദിന് ഇതുമായി ഒരു ബന്ധവും ഇല്ല എന്ന് അവരുടെ വക്താവ് പറഞ്ഞു എന്നാണു ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് തീവ്രവാദി ആദിൽ അഹമ്മദ് ദാറിന്‍റെ വീഡിയോയിൽ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്ന് സമ്മതിക്കുന്നുണ്ട്.