ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയം പറയരുതെന്ന് മറ്റുള്ളവരോട് ബിജെപി ആവശ്യപ്പെടുമ്പോഴും ഓർക്കുക, മുമ്പ് ഇതേ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയം പറഞ്ഞിരുന്നു

single-img
16 February 2019

കശ്മീരിൽ  സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ച  സംഭവം രാജ്യം എന്ന് ലോകം ഞെട്ടലോടെയാണ് കേട്ടത്. രാഷ്ട്രീയ വേർതിരിവുകളില്ലാതെ  ജാതിമത ഭേദമന്യേ ഏവരും ഈ വിഷയത്തിൽ ഒരുമിച്ചതും വാർത്തയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പ്രതിസന്ധിയിലായ കേന്ദ്രസർക്കാരിനെ രാഷ്ട്രീയപരമായി  ആക്രമിക്കരുത് എന്ന വാദവും ഇതിനിടെ ഉയർന്നിരുന്നു.

പട്ടാളക്കാരുടെ കാര്യത്തിൽ രാഷ്ട്രീയം പറയരുത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ബിജെപി പ്രവർത്തകരും മുന്നോട്ടുവച്ചത്.  രാഷ്ട്രീയം പറയുവാനുള്ള സമയമല്ല ഇതെന്നും ഏവരും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ കക്ഷികളും വ്യക്തമാക്കിയിരുന്നു.

എന്നാൽ സമാനസാഹചര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ യുപിഎ സർക്കാരിനെ രാഷ്ട്രീയമായി ആക്രമിച്ചിരുന്നു എന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. 2014 മാർച്ചിൽ നരേന്ദ്രമോദി ചെയ്ത ട്വീറ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.

`ഞങ്ങളുടെ സൈനികരുടെ ശിരസ്സ് ചോദിക്കുന്നു, ജവാന്മാർ കൊല്ലപ്പെടുന്നു. ഒരു സൈനിക ജവാൻ സുരക്ഷിതമല്ലെങ്കിൽ പിന്നെ നമ്മൾ എന്താണ് സംസാരിക്കുന്നത്´ എന്നാണ് ഇന്നത്തെ പ്രധാന മന്ത്രി അന്ന് ചോദിച്ചത്. നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിട്ടുണ്ട്.