സൈനികർ വീരമൃത്യുവരിച്ചിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ലെങ്കിലും പ്രധാനമന്ത്രി ഉദ്ഘാടനചടങ്ങിൽ ക്യാമറയെ നോക്കി കൈവീശി: രാജ്യം നടുങ്ങിയിട്ടും ചടങ്ങുകൾ റദ്ദാക്കാത്ത പ്രധാനമന്ത്രിക്കെതിരെ ശബരീനാഥൻ എംഎൽഎ

single-img
16 February 2019

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ച​ട​ങ്ങു​ക​ൾ റ​ദ്ദാ​ക്കി ദുഃ​ഖാ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ ബിജെപി നേ​താ​ക്ക​ൾ ച​ട​ങ്ങു​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​​ക്കും ഭം​ഗം വ​രു​ത്തി​യി​രുന്നില്ല. ഈ സംഭവം രാഷ്ട്രീയതലത്തിൽ വിവാദമാകുകയും ചെയ്തിരുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെ​ള്ളി​യാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച സ​ർ​ക്കാ​ർ ച​ട​ങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ  എംഎൽഎ കെ എസ് ശബരിനാഥൻ രംഗത്തെത്തി.

ഫുൽവാമയിൽ നാല്പതോളം സൈനികർ വീരമൃത്യുവരിച്ചിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ല,എന്നാലും പഴയപോലെ ഇന്ന് രാവിലെ ഡൽഹിയിലെ ഉദ്ഘാടനചടങ്ങിൽ  ക്യാമറയെ നോക്കി കൈവീശുന്ന ഇന്ത്യൻ പ്രധാനമന്ത്രി- എന്നാണ് ശബരീനാഥൻ ട്വീറ്റ് ചെയ്തത്. ട്വീറ്റിൻ്റെ കൂടെ പ്രധാനമന്ത്രി കൈവീശുന്ന ചിത്രവും ചേർത്തിരുന്നു.

നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​രു​ടെ മു​മ്പി​ൽ പു​ൽ​വാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നേ​ട്ട​ങ്ങ​ളും ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി രാ​ഷ്​​ട്രീ​യ പ്ര​സം​ഗ​മാ​ണ്​ മോ​ദി ന​ട​ത്തി​യ​ത്.

ന​രേ​ന്ദ്ര മോ​ദി​യ്ക്കൊപ്പം ബി​ജെപി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഡ​ൽ​ഹി ബിജെ.പി അ​ധ്യ​ക്ഷ​ൻ  മ​നോ​ജ്​ തി​വാ​രി​യും നേ​ര​ത്തെ നി​ശ്ച​യി​ച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു.