ശബരിമല വിഷയം ‘കൊഴുപ്പിക്കാന്‍’ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബിജെപിയുടെ നീക്കം ‘പാളി’

single-img
15 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബി.ജെ.പിയുടെ തന്ത്രം പാളി. പത്തനംതിട്ടയില്‍ ഇന്നലെ യോഗി സംസാരിച്ച പരിപാടിയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.

യോഗി ആദിത്യനാഥിന്റെ വരവില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സദസ്സിലിട്ട കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സദസിന് മുന്നില്‍ മാത്രമാണ് കുറച്ച് പേര് ഉണ്ടായിരുന്നത്. എന്നാല്‍ യോഗി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്ത്രീകളടക്കം വേദിയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നുണ്ട്.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥിനെ പോലെ തീവ്രനിലപാടുള്ളവരെ കൊണ്ടുവന്ന് വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ബി.ജെ.പി തന്ത്രത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അയോധ്യയിലൂടെ ഇന്ത്യയിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനമുയർന്നപോലെ അയ്യപ്പനിലൂടെ കേരളത്തിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനം ഉണരണമെന്നാണ് ആദിത്യനാഥിൻ്റെ ആഹ്വാനം.യോഗിയുടെ യോഗത്തിൽ വൻ ജനാവലിയാണല്ലോ..!ഇത്തവണ പത്തനംതിട്ടയൊക്കെ മറിയും 🙄.ഒറപ്പാ..

Posted by Harshan Poopparakkaran on Thursday, February 14, 2019