ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് തടയാനുള്ള ഫീച്ചറുമായി വാട്‌സാപ്പ്

single-img
15 February 2019

ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്‌സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്‌സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്.

ഗൂപ്പ് ഇന്‍വിറ്റേഷന്‍ ഫീച്ചറാണ് വാട്‌സാപില്‍ പുതുതായി എത്തുന്നത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. മൂന്ന് തരത്തിലാണ് വാട്‌സ് ആപിന്റെ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഇതില്‍ ആദ്യത്തേത് ‘എവരിവണ്‍’ എന്ന ഫീച്ചറാണ്.

ഇതാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ ഉപയോക്താവിന്റെ അനുമതി ഇല്ലാതെ അയാളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. രണ്ടാമത്തേത് മൈ കോണ്‍ടാക്ട്‌സ് എന്ന ഓപഷ്‌നാണ്. ഇതുപ്രകാരം ഉപഭോക്താക്കളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കുകയുള്ളു.

ഇത് കോണ്‍ടാക്ടിലുള്ളവര്‍ ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ വഴി മാത്രമേ സാധ്യമാകു. മൂന്നാമത്തെ ഓപ്ഷന്‍ നോബഡി എന്നതാണ് അനുമതിയില്ലാതെ ആര്‍ക്കും ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കുകയില്ല. വാട്‌സ് ആപിലെ സെറ്റിങ്‌സില്‍ പ്രൈവസി സെലക്ട് ചെയ്താണ് ഫീച്ചര്‍ ആക്ടിവേഷന്‍ ചെയ്യേണ്ടത്.

ഐ.ഒ.എസ് പതിപ്പിലാണ് ഫീച്ചര്‍ ആദ്യമെത്തുക. വൈകാതെ തന്നെ ആന്‍ഡ്രോയിഡിലേക്കും വാട്‌സാപിന്റെ പുതിയ സേവനം ലഭ്യമാകും. വാബീറ്റഇന്‍ഫോയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വിട്ടത്.