താരങ്ങള്‍ ഒന്നടങ്കം ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും ഔട്ട് വിളിച്ചില്ല; പിന്നീട് ഏവരെയും അദ്ഭുതപ്പെടുത്തി അമ്പയര്‍ ഔട്ട് വിളിച്ചു; വിവാദം: വീഡിയോ

single-img
15 February 2019

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. മത്സരത്തിന്റെ 21ാം ഓവറിലായിരുന്നു സംഭവം. റെസ്റ്റ് ഓഫ് ഇന്ത്യയുടെ കൃഷ്ണപ്പ ഗൗതം എറിഞ്ഞ പന്ത് വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫസലിന്റെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തി.

വിക്കറ്റിനായി റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങള്‍ ഒന്നടങ്കം ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നന്ദന്‍ കുലുങ്ങിയില്ല. നിരാശരായി കളിക്കാര്‍ തിരിച്ച് സ്വന്തം ഫീല്‍ഡിങ് പൊസിഷനുകളിലേക്ക് പോകാനൊരുങ്ങവെ ഏവരെയും അദ്ഭുതപ്പെടുത്തി അമ്പയര്‍ നന്ദന്റെ വിരലുയര്‍ന്നു. റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങള്‍ വിക്കറ്റ് ആഘോഷിക്കാന്‍ തുടങ്ങിയപ്പോഴും ഞെട്ടലോടെ വിദര്‍ഭ നായകന്‍ ക്രീസില്‍ തന്നെയുണ്ടായിരുന്നു.

https://twitter.com/WastingBalls/status/1095567043682885632