ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച​ത് വ​ൻ വീ​ഴ്ച​; കാ​ശ്മീ​രി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു​ള്ള സൂ​ച​ന​ക​ൾ രണ്ടു ദിവസം മുൻപുതന്നെ ലഭിച്ചിരുന്നു

single-img
15 February 2019

ജ​മ്മു കാ​ശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ര​ണ്ടു ദി​വ​സം മു​മ്പു ​ത​ന്നെ കാ​ശ്മീ​രി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നുവെന്ന് റിപ്പോർട്ടുകൾ. ഭീകരാക്രമണം സംബന്ധിച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച​ത് വ​ൻ വീ​ഴ്ച​യെ​ന്നാണ്  വി​ല​യി​രു​ത്ത​ൽ.

പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ൾ​ക്കു നേ​ർ​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​സി​നു നേ​ർ​ക്ക് വെ​ടി​വ​യ്പു​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് (ജെ​ഇ​എം) ഏ​റ്റെ​ടു​ത്തു.

ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന ഓ​ണ്‍​ലൈ​നി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ഒ​രു വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​മാ​യി​രു​ന്നു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ. ജ​മ്മു കാ​ഷ്മീ​ർ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഈ ​വീ​ഡി​യോ സം​ബ​ന്ധി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് മു​ൻ​ക​രു​ത​ലു​ക​ൾ ഒ​ന്നും​ത​ന്നെ ഏ​ജ​ൻ​സി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.


കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​യ ജ​വാൻ​മാ​രാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​വ​രി​ലേ​റെ​യും അ​വ​ധി ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​യി​രു​ന്നു. ജ​മ്മു​വി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ 78 വാ​ഹ​ന​ങ്ങ​ളി​ലാ​യി 2547 ജ​വാൻ​മാ​രാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. അ​സ്ത​മ​യ​ത്തി​നു മു​ന്പ് ശ്രീ​ന​ഗ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എന്നാൽ അ​വ​ന്തി​പോ​ര​യി​ലെ ല​തൂ​മോ​ഡെ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഭീ​ക​രാ​ക്ര​മ​ണം.