‘വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, ബുദ്ധിമാന്‍മാര്‍ മാറിനില്‍ക്കും’: ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭാര്യ

single-img
15 February 2019

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിറഞ്ഞു നിന്ന മത്സരാര്‍ത്ഥിയായിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഷോയില്‍ വിജയിയായ ദീപിക കാക്കറിന്റെ ആരാധകര്‍ ശ്രീശാന്തിനെതിരെ സോഷ്യല്‍മീഡിയയില്‍ തുടരുന്ന അധിക്ഷേപത്തിനെതിരെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്തെത്തിയതോടെ വിവാദങ്ങള്‍ പുതിയ തലത്തിലെത്തി.

‘വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും. എന്നാല്‍, ബുദ്ധിമാന്‍മാര്‍ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളില്‍ നിന്ന് അകന്ന് നില്‍ക്കും’ എന്നായിരുന്നു ഭുവനേശ്വരി ട്വീറ്റിലൂടെ പ്രതികരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ശ്രീശാന്ത് ദീപികയെ അണ്‍ഫോളോ ചെയ്തതില്‍ നിന്നാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം.

”എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അണ്‍ഫോളോ ചെയ്തു. അതിനാല്‍ ദീപികയെ ഞാന്‍ അണ്‍ഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു.

അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നുമില്ല” എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതോടെ ആരാധകര്‍ വീണ്ടും കയര്‍ത്തു. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്. സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ഭുവനേശ്വരി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഷോ അവസാനിക്കുമ്പോള്‍ ദീപികയും ശ്രീശാന്തും വളരെ മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ദീപിക വിജയിച്ചതോടെ ശ്രീശാന്ത് ആരാധകര്‍ ദീപികയ്‌ക്കെതിരെ രംഗത്തെത്തി. പിന്നീട്, ഇരുവരുടെയും ആരാധകര്‍ പരസ്പരം അക്ഷേപങ്ങളുമായി സമൂഹമാധ്യമങ്ങള്‍ കയ്യടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ദീപികയ്‌ക്കെതിരെ ആസിസ് ആക്രമണ ഭീഷണി പോലും ഉണ്ടായി.