പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം സൗത്ത് കൊറിയ സന്ദർശിക്കും

single-img
15 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21-22 തീയതികളിൽ സൗത്ത് കൊറിയ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ‘സോൾ പീസ് പ്രൈസ്’ സ്വീകരിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് കൊറിയ സന്ദർശിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ലോകത്ത് ശാന്തിയും വികസനവും കൊണ്ടുവന്നതിനാണ് ഈ വർഷത്തെ സോൾ പീസ് പ്രൈസ് മോദിക്കു ലഭിച്ചത്. മുൻ ജർമൻ ചാൻസലർ ആഞ്ജലീന മെര്‍ക്കല്‍ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ലഭിച്ച പുരസ്കാരമാണ് ‘സോൾ പീസ് പ്രൈസ്’. പുരസ്കാര ദാന ചടങ്ങിനിടെ സൗത്ത് കൊറിയൻ പ്രസിഡന്‍റുമായും മോദി നയതന്ത്ര ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്‍റ ഡൊണാൾഡ് ട്രംപും നോർത്ത് കൊറിയൻ പ്രസിഡന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് സന്ദർശിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ചർച്ചയ്ക്ക് നേരത്തെതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ സന്ദർശനത്തിന് അന്താരാഷ്ട്ര പ്രാധാന്യവും രാഷ്ട്രീയനിരീക്ഷകർ കൽപ്പിക്കുന്നുണ്ട്.