കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

single-img
15 February 2019

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം ഇതോടെ യുഡിഎഫിന് നഷ്ടമായി.

കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിനാണ് വിജയിച്ചത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.