ചീത്ത അങ്കിൾമാരെ ഇന്ത്യൻ സൈന്യം തുരത്തും; വീ​രച​ര​മം പ്രാ​പി​ച്ച ധീരനായ ജവാൻ്റെ കുഞ്ഞുമകൾ പറയുന്നു

single-img
15 February 2019

രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ പിതാവിൻ്റെ ഓർമ്മയിൽ ഒരു കുരുന്ന്. 2016 ന​വം​ബ​റി​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ ന​ഗ്രോ​ത​യി​ൽ വ​ച്ച് തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ വീരചരമം പ്രാപിച്ച ധീ​ര ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ പൊ​ന്നോ​മ​ന മ​ക​ൾ നൈ​ന​യു​ടെ  വീഡിയോയാണ് സോഷ്യൽമീഡിയയിൽ ജനശ്രദ്ധയാകർഷിക്കുന്നത്.

ഗിരീഷ് ജീ​വി​ച്ചി​രു​ന്ന സ​മ​യ​ത്ത് പ​ട്ടാ​ള​ക്കാ​ർ എ​ന്താ​ണെ​ന്ന് മ​ക​ൾ​ക്ക് അ​ച്ഛ​ൻ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി​യി​രു​ന്നു. ആ ​വാ​ക്കു​ക​ളാ​ണ് മ​ക​ൾ ഇ​പ്പോ​ൾ ഓ​ർ​ത്തെ​ടു​ത്തു പ​റ​യു​ന്ന​ത്. തീ​വ്ര​വാ​ദി​ക​ളു​മാ​യി പോ​രാ​ടി രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ വാ​ക്കു​ക​ൾ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും ആ​വേ​ശം കൊ​ള്ളി​ക്കു​ന്നതാണ്.

ട്വി​റ്റ​റി​ൽ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണമാണ് ലഭിക്കുന്നത്.