എയർ ഇന്ത്യ വിമാനം ഇറാഖിൽ ഇറങ്ങി, 30 വർഷങ്ങൾക്കു ശേഷം

single-img
15 February 2019

മുപ്പത് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​ക്കി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം ഇ​റ​ങ്ങി. ഷി​യാ മു​സ്‌​ലിം തീ​ര്‍​ഥാ​ട​ക​രെ​യും വ​ഹി​ച്ച് കൊ​ണ്ടു​ ല​ക്നോ​വി​ൽ നി​ന്നും പുറപ്പെട്ട വി​മാ​നം ന​ജ​ഫ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി.

മു​ഹ​മ്മ​ദ് ന​ബി​യു​ടെ മ​രു​മ​ക​ൻ അ​ലി​യു​ടെ ശ​വ​കു​ടീ​ര​ത്തി​നു ചു​റ്റു​മാ​യാ​ണ് നജഫ് വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഷി​യാ മു​സ്‌​ലിം​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​മാ​ണ് പ്ര​സ്തു​ത ശ​വ​കു​ടീ​രം. ഷി​യാ മു​സ്‌​ലിം​ക​ൾ പു​ണ്യ​സ്ഥ​ല​ങ്ങ​ളാ​യി ക​രു​തു​ന്ന ഇ​റാ​ക്കി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ന​ജ​ഫ്‌.

1990ലെ ​ഗ​ൾ​ഫ് യു​ദ്ധ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റാ​ക്കി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. ഗ​ൾ​ഫ് യു​ദ്ധ​വും 2003ലെ ​യു​എ​സ് അ​ധി​നി​വേ​ശ​വും ന​ജ​ഫ് ന​ഗ​ര​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​ൻ സം​ഘ​ത്തെ ഇ​റാ​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വാ​ഗ​തം ചെ​യ്തു.