ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; ആര്യക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും അബര്‍നദി

single-img
15 February 2019

തെന്നിന്ത്യന്‍ താരം ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദിയായിരുന്നു. ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി നിലപാട് എടുത്തത് വലിയ വിവാദമായിരുന്നു.

ഇതിനിടയിലാണ് പ്രണയവും വിവാഹവും സ്ഥിരീകരിച്ച് ആര്യയും നടി സയേഷയും കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ആര്യ കുറിച്ചു. ഇതിന് പിന്നാലെ വാര്‍ത്തയോട് പ്രതികരിച്ച് അബര്‍നദി രംഗത്തെത്തി.

ആര്യക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് അബര്‍നദി പറഞ്ഞു. ആര്യ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. പുറത്തിറങ്ങുമ്പോള്‍ പലരും ആര്യയെക്കുറിച്ച് എല്ലാവരും ചോദിക്കുമെന്നും വികാരഭരിതയായി അബര്‍നദി പ്രതികരിച്ചു.

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.’

‘ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ഒരു പെണ്ണിനോട് സ്‌നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്.

അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങള്‍ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും ചെയ്തു. പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’

‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാന്‍ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല’, അബര്‍നദി പറഞ്ഞു.