ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു

single-img
14 February 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത അടി നൽകി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ  അറിയിച്ചു. എന്‍ഡിഎ കണ്‍വീനറായതിനാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തിറങ്ങുന്നത് ഉചിതമായിരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.

എസ്എന്‍ഡിപി ഭാരവാഹികള്‍ ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. എസ്എന്‍ഡിപി നേതൃത്വത്തിന്റെ താല്‍പ്പര്യക്കുറവാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പിന്നോക്കം പോകലിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ തൃശൂര്‍ അടക്കം നിരവധി മണ്ഡലങ്ങളിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. തുഷാര്‍ മല്‍സരത്തിന് തയ്യാറായാല്‍ ബിജെപി ഏറെ സാധ്യത കല്‍പ്പിക്കുന്ന തൃശൂര്‍ മണ്ഡലം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങള്‍ മണ്ഡലത്തിലേക്കും തുഷാറിന്‍രെ പേര് ഉയര്‍ന്നുകേട്ടിരുന്നു.