കൊച്ചിയിലെ വാലന്റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണി ലിയോണ്‍ പിന്‍മാറി

single-img
14 February 2019

കൊച്ചിയില്‍ നടക്കാനിരുന്ന വാലന്റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച് താരം തന്നെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്കിട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.