ഷഫീക്ക് അല്‍ ഖാസിമി പീഡിപ്പിച്ചു; ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയത് കരുതിക്കൂട്ടിയെന്നു പെണ്‍കുട്ടിയുടെ രഹസ്യമൊഴി

single-img
14 February 2019

നെടുമങ്ങാട് തളിക്കോട് ഇമാം ഷഫീക്ക് അല്‍ ഖാസിമി പീഡിപ്പിച്ചെന്നു വ്യക്തമാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി. ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയത് കരുതിക്കൂട്ടിയെന്നു പെണ്‍കുട്ടി മൊഴിയില്‍ പറയുന്നതായാണ് റിപ്പോർട്ടുകൾ. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് നേരത്തെ അനുമതി തേടിയിരുന്നു. പീഡനത്തിനിരയായ 15 വയസുകാരിയെ പോലീസ് വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചു എന്നത് തെളിയിക്കാനാണ് വൈദ്യ പരിശോധനയെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ആരോപണവിധേയനായ നെടുമങ്ങാട് തളിക്കോട് ജമാത്ത് അംഗവും തളിക്കോട് ഇമാമുമായ ഷഫീക്ക് ഖാസിമി ഇപ്പോഴും ഒളിവിലാണ്.