‘എന്റെ എല്ലാമെല്ലാം ആയവളേ, ഞാനെത്ര ഭാഗ്യവാന്‍’; പ്രണയദിനത്തില്‍ സഞ്ജുവിന്റെ 6 വര്‍ഷ ചലഞ്ച്

single-img
14 February 2019

പ്രണയദിനത്തില്‍ ഭാര്യ ചാരുലതക്ക് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ആറ് വര്‍ഷം മുന്‍പ് ചാരുലതക്കൊപ്പമെടുത്ത ചിത്രവും വിവാഹശേഷമുള്ള ചിത്രവും പങ്കുവെച്ചാണ് സഞ്ജുവിന്റെ ആശംസ.

‘എന്റെ കാമുകിയും ഭാര്യയും സുഹൃത്തുമായി നിന്നെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ എല്ലാമെല്ലാമായ, എന്റേത് മാത്രമായ നിനക്ക് പ്രണയദിനാശംസകള്‍” സഞ്ജു കുറിച്ചു.

നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു സഞ്ജു സാംസണ്‍ ചാരുലത വിവാഹം. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. വിവാഹശേഷമുള്ള ആദ്യ പ്രണയദിനമാണ് ഇരുവരും ആഘോഷിക്കുന്നത്.

കോവളത്തെ സ്വകാര്യഹോട്ടലില്‍ ലളിതമായിരുന്നു സഞ്ജു ചാരുതല വിവാഹം. പ്രൗഢമായ വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ത്യന്‍ എ ടീമിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിന്റെ ഗുരുവായിരുന്ന ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.

Wishing my ❤️a very happy Valentine’s Day…this one is special ☺️And as I always say I truly am lucky to have you as…

Posted by Sanju Samson on Wednesday, February 13, 2019