പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വ്യാജം: ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സായ് പല്ലവി

single-img
14 February 2019

ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി സായ് പല്ലവി രംഗത്ത്. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും വിവാഹമേ കഴിക്കുന്നില്ലെന്ന നിലപാടിലാണ് താനെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.

അതിനുള്ള കാരണമായി പറയുന്നത് അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്നാണ്. എല്ലാ കാലത്തും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് ഡോക്ടര്‍ കൂടിയായ താരത്തിന് താല്‍പര്യം.

വിവാഹം ഇതിന് തടസമാകുമെന്നും തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു. സായിയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്.

സഹപ്രവര്‍ത്തകരോടും സഹാനുഭൂതി പുലര്‍ത്തുന്ന താരമാണ് സായിപല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരിച്ചു നല്‍കിയതും വാര്‍ത്തയായിരുന്നു.