പ്രധാനമന്ത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാല് മണിക്കൂര്‍

single-img
14 February 2019

കാര്‍ഷിക മേഖലയിലും സഹകരണ മേഖലയിലും 3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പുറത്തിറങ്ങാനായില്ല. ഇതോടെ നാല് മണിക്കൂര്‍ ദഹ്‌റാദൂണ്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന് 11 മണിയോടെ അദ്ദേഹം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലേക്ക് ഹെലികോപ്റ്ററില്‍ യാത്രയായി. കാലാഗര്‍ വന്യജീവി സങ്കേതത്തില്‍ ഹെലികോപ്റ്ററിങ്ങുന്ന അദ്ദേഹം പിന്നീട് ജിം കോര്‍ബറ്റിലെക്ക് യാത്ര തിരിക്കും. വെകിട്ട് മൂന്ന് മണിക്ക് രുദ്രപൂരില്‍ നടക്കുന്ന ചടങ്ങില്‍ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.