ഇത് വെറും കപ്പയല്ല; ‘അൽ കപ്പ’: ആമസോണിൽ ഒരു കിലോ കപ്പയുടെ വില 429 രൂപ

single-img
14 February 2019

ഇന്ന് ഒരു കിലോ കപ്പയുടെ വില എത്ര?. വെറും 30 രൂപ മാത്രം. അതും തിരുവനന്തപുരം മാർക്കറ്റിൽ. കപ്പ കർഷകർ നേരിട്ട് വിൽക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്ക്. പക്ഷേ ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഈ കപ്പയുടെ വില എത്രയാണെന്നോ കിലോക്ക് 429 രൂപ. ഇതിനു പുറമെ 49 രൂപ ഷിപ്പിങ്ങ് ചാർജ്ജും ഇവർ ഈടാക്കുന്നുണ്ട്.

കർഷകരിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കപ്പ സംഭരിച്ച് ആഗോള കുത്തക കമ്പനികൾ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊച്ചി കേന്ദ്രീകരിച്ചു കടക്കുന്ന ഈ തട്ടിപ്പ്. Hishopie Natural എന്ന പേരിലാണ് ഈ ഓൺലൈൻ വിപണന സ്ഥാപനം ആമസോണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.